Skip to main content

Posts

Showing posts from October, 2020

#ബൽകീസ്_ദാദി_നിലപാടിന്റെ_മാതാവ്

#ബൽകീസ്_ദാദി_നിലപാടിന്റെ_മാതാവ് ✍സഈദ് വീരമംഗലം - ലോകത്തിൽ സ്വാധീനം ചെലുത്തിയ നൂറുപേരിൽ ഷഹീൻ ബാഗ്​ സമരനായിക #ബിൽകീസ്_ദാദിയും .... ഷെഹീന് ‍ എന്നാല് ‍ ആകാശം കീഴടക്കുന്ന പക്ഷിയാണ്..., അതെ,  മോദി സൃഷ്ടിച്ച ഫാസിസത്തിന്റെ ഭൂമികയിൽ ജനാധിപത്യത്തിന് മറയും ഇരുട്ടും തീർത്ത മതിൽ കെട്ടുകളിൽ വിള്ളൽ തീർത്ത  #ഷെഹീൻ_ബാഗിലെ ഷെഹീനായിരുന്നു ബൽകീസ് ദാദി… #ഡൽഹിയിലെ കൊടും തണുപ്പിൽ 82 വയസ്സുള്ള ദാദി ഷഹീൻ ബാഗിലിരുന്നു ഭരണഘടന തിരിച്ച് പിടിക്കാൻ,  തുല്യനീതിക്ക് വേണ്ടി ഫാഷിസ്റ്റ് ഭരണഘൂടത്തിനെതിരായി സമരം പ്രഖ്യാപിച്ചു.... ഒരു കയ്യിൽ തസ്ബീഹ് മാലയും മറു കയ്യിൽ നമ്മുടെ ദേശീയ പതാകയുമേന്തി അംബേദ്ക്കറുടെ ഫോട്ടോയും സാക്ഷി നിർത്തി 101 ദിവസമാണ് ആ കൊടും തണുപ്പിലിരുന്നു അധികാരികൾക്കെതിരെ ദാദി സമരം ചെയ്തത്.. ആ സമരാഗ്നിയാണ് രാജ്യംമുഴുവൻ പടർന്നതും.... രാജ്യമുഴുവൻ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ലോകശ്രദ്ധ കൈവരുത്തിയതും  അത് കൊണ്ട് തന്നെയാണ് #പൗരത്വ_പ്രക്ഷോഭങ്ങളിൽ ഇന്ത്യൻ മതേതര സമൂഹത്തിന്റെ നിലപാടിന്റെ #മാതാവായി ബൽകീസ് ദാദി മാറിയതും കൊറോണ ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷെഹിൻ ബാഗ് സമരങ്ങൾ

#ഇന്നലെ, (9/8/2020)

#ഇന്നലെ ,  (9/8/2020) പെയ്ത മഴയേക്കാൾ,  കണ്ണുനീർ പെയ്തിട്ടുണ്ടാകും കേരളക്കരയിൽ... കൊറോണ അതിന്റെ ഉച്ചസ്ഥാനിയിൽ,  അതിനിടയിൽ  രാജമലയിലെ ഉരുൾപൊട്ടൽ,  50 ൽ അധികം പേരെ ഇനിയും കണ്ടെത്താൻ കഴിയാത്ത ഞെട്ടൽ മാറുമുൻപ് അടുത്ത ദുരന്തം. 35000 അടി ഉയരത്തിൽ പാറിവന്ന പ്രവാസസ്വപ്നങ്ങൾ  35 അടി താഴ്ചയിലേക്ക് വീണ് തകർന്നു.. കൊറോണക്കാലത്തെ തിരിച്ചുവരവിന്റെ കാരണങ്ങൾ പാസജേഴ്സ് ലിസ്റ്റിൽ നിന്നും വായിച്ചെടുക്കുമ്പോൾ  ആ 184 പേരുടെ സ്വപ്നങ്ങളിലൂടെയും പ്രതീക്ഷകളിലൂടേയുമാണ് കടന്ന് പോയത്..., മരിച്ച മോളൂർ സ്വദേശി റിയാസ് എഴുതിയിരുന്നത് "Going for Marriage function which I planned before one year"  അതെ ഒരുവർഷം മുന്പേ തീരുമാനിച്ച തിരിച്ചുവരവ്, കൊറോണ കാരണം നീണ്ടുപോയ സ്വന്തം കല്യാണത്തിന് വേണ്ടിയുള്ള യാത്ര.., മരിച്ച ബാലുശ്ശേരി സ്വദേശി രാജീവൻ എഴുതിയിരുന്നത് " Not feeling well. Salary cut. Want to meet family"  61 വയസ്സിലും ജോലിയെടുത്ത അദ്ദേഹം വാർദ്ധക്യത്തിൽ  കുടുംബത്തോടൊപ്പം ചേരാൻ വേണ്ടിയുള്ള യാത്രയിലായിരിക്കാം... അങ്ങനെ ഓരോ പേരും വ്യത്യാസതങ്ങളായ സ്വപ്നങ്ങൾക്ക് വേണ്ടി...,  വലിയ ഒരു ശതമാനം പേരും ജോല

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം

#ഫായിസ്, #പരാജയപെട്ടിട്ടും__വിജയമാക്കിമാറ്റിയ___മാന്ത്രികൻ...!!!

#ഫായിസ് ,  #പരാജയപെട്ടിട്ടും__വിജയമാക്കിമാറ്റിയ___മാന്ത്രികൻ ...!!! ✍ സഈദ് വീരമംഗലം - നമ്മളൊരു എഴുത്തുകാരനായിരുന്നല്ലേ...!!! ഒരു പ്രാസംഗികൻ..? ഒരു പാട്ടുകാരൻ....? ഒരു ചിത്രകാരൻ..? അങ്ങനെ അങ്ങനെ ഒരുപാട്..... അതെ അന്ന് പാട്ടിൽ താളം പിഴച്ചനേരം  വരെ, പ്രസംഗത്തിനിടയിലെപ്പോഴോ ഇടറിയ നിമഷം വരെ, പൂർത്തിയാക്കാൻ കഴിയാത്ത കഥയുടെ രണ്ടാം പേജ് വരെ, വരച്ചിട്ടും വരച്ചിട്ടും ശരിയാവാത്ത മുഖചിത്രം വരെ...,  അതെ പലരും അതുവരെ മാത്രം...,മറ്റുചിലർ ഫായിസിനെ പോലെ അതിനുമപ്പുറം... കടലാസ് പൂവിന്റെ നിർമിതിയിൽ എവിടെയോ പിഴച്ചപ്പോൾ  #ഇന്റെത്_റെഡ്യായില്ല ..." #അയ്നൊരു_കൊയപ്പുല്ല്യ ..." എന്ന് ഫായിസ് മോൻ പറഞ്ഞത് പോലൊരാശ്വാസവാക്ക് അന്നേരം നമുക്ക് സ്വയമൊന്ന്  ചിന്തിക്കാൻ പോലും കഴിഞ്ഞില്ല ,  അല്ലങ്കിൽ നമ്മോട് പറയാൻ ആരുമില്ലായിരുന്നു...,   അതെ അത് കൊണ്ട് തന്നെയാണ്  നമ്മളും ആ  "....കാരനും" തമ്മിൽ  കുലബന്ധം പോലും പിന്നീട് കാണിക്കാൻ കഴിയാതരുന്നത്. അന്ന് നമ്മുടെ സ്വന്തം കഴിവിനോട്‌ മടുപ്പും പുച്ഛവും തോന്നിയത്,  നമ്മുടെ  കഴിവിനേക്കാൾ മൂല്യം മുന്നിൽ പ്രതിഷ്ഠിച്ച വെറും കാഴ്ചക്കാർക്ക് നൽകിയതിനാൽ കൂടിയാണ