Skip to main content

#ഇന്നലെ, (9/8/2020)

#ഇന്നലെ,  (9/8/2020)
പെയ്ത മഴയേക്കാൾ,  കണ്ണുനീർ പെയ്തിട്ടുണ്ടാകും കേരളക്കരയിൽ...
കൊറോണ അതിന്റെ ഉച്ചസ്ഥാനിയിൽ,  അതിനിടയിൽ  രാജമലയിലെ ഉരുൾപൊട്ടൽ,  50 ൽ അധികം പേരെ ഇനിയും കണ്ടെത്താൻ കഴിയാത്ത ഞെട്ടൽ മാറുമുൻപ് അടുത്ത ദുരന്തം. 35000 അടി ഉയരത്തിൽ പാറിവന്ന പ്രവാസസ്വപ്നങ്ങൾ  35 അടി താഴ്ചയിലേക്ക് വീണ് തകർന്നു.. 😥

കൊറോണക്കാലത്തെ തിരിച്ചുവരവിന്റെ കാരണങ്ങൾ പാസജേഴ്സ് ലിസ്റ്റിൽ നിന്നും വായിച്ചെടുക്കുമ്പോൾ  ആ 184 പേരുടെ സ്വപ്നങ്ങളിലൂടെയും പ്രതീക്ഷകളിലൂടേയുമാണ് കടന്ന് പോയത്...,
മരിച്ച മോളൂർ സ്വദേശി റിയാസ് എഴുതിയിരുന്നത്
"Going for Marriage function which I planned before one year"  അതെ ഒരുവർഷം മുന്പേ തീരുമാനിച്ച തിരിച്ചുവരവ്, കൊറോണ കാരണം നീണ്ടുപോയ സ്വന്തം കല്യാണത്തിന് വേണ്ടിയുള്ള യാത്ര..,
മരിച്ച ബാലുശ്ശേരി സ്വദേശി രാജീവൻ എഴുതിയിരുന്നത്
" Not feeling well. Salary cut. Want to meet family"  61 വയസ്സിലും ജോലിയെടുത്ത അദ്ദേഹം വാർദ്ധക്യത്തിൽ  കുടുംബത്തോടൊപ്പം ചേരാൻ വേണ്ടിയുള്ള യാത്രയിലായിരിക്കാം...

അങ്ങനെ ഓരോ പേരും വ്യത്യാസതങ്ങളായ സ്വപ്നങ്ങൾക്ക് വേണ്ടി...,  വലിയ ഒരു ശതമാനം പേരും ജോലി നഷ്ട്ടപെട്ട് പുതിയ ജോലിതേടിവരുന്നവർ... , പ്രസവം, ചികിത്സ മറ്റു ആവിശ്യങ്ങൾക്ക് വേണ്ടി വരുന്നവർ,  "it's not safe here" എന്നെഴുതി കുടുംബത്തോടൊപ്പം സുരക്ഷിതമായിചേരാൻ വന്നവർ അങ്ങനെ നീളുന്നു... വിമാനദുരന്തത്തിലെ പ്രവാസിയുടെ എഴുതപെട്ട സ്വപ്നങ്ങൾ...
ഇന്നലെ കേരളത്തിന് ദുരന്തങ്ങളുടെ ദിവസമായിരുന്നു... വിമാനം തെന്നി നീങ്ങി എന്ന ആദ്യ വാർത്ത വലിയ വീമാന ദുരന്തമായി മാറുകയായിരുന്നു... ഇനിയും അതിന്റെ വ്യാപ്‌തി വർധിപ്പിക്കല്ലേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.... 🤲
അപ്രതീക്ഷിതമായുണ്ടായ ദുരന്തമുഖത്തെ മികവോടെ നേരിട്ട കണ്ടയ്‌മെന്റ് സോണിലായിരുന്ന കൊണ്ടോട്ടിക്കരുടെ
സാമൂഹിക പ്രതിബദ്ധതയെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല...
കാരണം, വിദേശത്ത് നിന്ന് വരുന്നവർക്ക് ചെറുതല്ലാത്ത രീതിയിൽ കൊറോണ സ്ഥിതീകരിക്കറുണ്ടെന്നറിഞ്ഞിട്ടും മുൻകരുതലുകൾക്ക് സമയമില്ലാത്തിടത്ത്..., ചേർത്തുപിടിച്ച്‌ ജീവനും കൊണ്ടോടിയവരാണവർ....

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...