Skip to main content

#ഫായിസ്, #പരാജയപെട്ടിട്ടും__വിജയമാക്കിമാറ്റിയ___മാന്ത്രികൻ...!!!

#ഫായിസ് #പരാജയപെട്ടിട്ടും__വിജയമാക്കിമാറ്റിയ___മാന്ത്രികൻ...!!!

സഈദ് വീരമംഗലം - നമ്മളൊരു എഴുത്തുകാരനായിരുന്നല്ലേ...!!!

ഒരു പ്രാസംഗികൻ..?
ഒരു പാട്ടുകാരൻ....?
ഒരു ചിത്രകാരൻ..?
അങ്ങനെ അങ്ങനെ ഒരുപാട്.....
അതെ അന്ന് പാട്ടിൽ താളം പിഴച്ചനേരം  വരെ, പ്രസംഗത്തിനിടയിലെപ്പോഴോ ഇടറിയ നിമഷം വരെ, പൂർത്തിയാക്കാൻ കഴിയാത്ത കഥയുടെ രണ്ടാം പേജ് വരെ,
വരച്ചിട്ടും വരച്ചിട്ടും ശരിയാവാത്ത മുഖചിത്രം വരെ...,  അതെ പലരും അതുവരെ മാത്രം...,മറ്റുചിലർ ഫായിസിനെ പോലെ അതിനുമപ്പുറം...
കടലാസ് പൂവിന്റെ നിർമിതിയിൽ എവിടെയോ പിഴച്ചപ്പോൾ 
എന്ന് ഫായിസ് മോൻ പറഞ്ഞത് പോലൊരാശ്വാസവാക്ക് അന്നേരം നമുക്ക് സ്വയമൊന്ന്  ചിന്തിക്കാൻ പോലും കഴിഞ്ഞില്ല ,  അല്ലങ്കിൽ നമ്മോട് പറയാൻ ആരുമില്ലായിരുന്നു...,  
അതെ അത് കൊണ്ട് തന്നെയാണ്  നമ്മളും ആ  "....കാരനും" തമ്മിൽ  കുലബന്ധം പോലും പിന്നീട് കാണിക്കാൻ കഴിയാതരുന്നത്.
അന്ന് നമ്മുടെ സ്വന്തം കഴിവിനോട്‌ മടുപ്പും പുച്ഛവും തോന്നിയത്,  നമ്മുടെ  കഴിവിനേക്കാൾ മൂല്യം മുന്നിൽ പ്രതിഷ്ഠിച്ച വെറും കാഴ്ചക്കാർക്ക് നൽകിയതിനാൽ കൂടിയാണ്....
"കുഴപ്പമില്ല" (സാരമില്ല) എന്ന സ്വയവും പരസ്പരവും പറയാൻ മറന്ന ആശ്വാസവാക്കിനെ
"ക്കൊരു  കൊയപ്പോല്ല ഇജ്ജന്റെ പണിനോക്ക്"  എന്ന ഒഴിഞ്ഞുമാറലിൽ മാത്രം കെട്ടിവലിച്ചു ശീലിച്ച നമ്മളെ ആ നാലാം ക്ലാസുകാരാൻ തിരുത്താൻ ശ്രമിക്കുകയാണ്...
പ്രസംഗത്തിനിടയിൽ ഇടറുമ്പോൾ...
പാട്ടിനിടയിൽ താളം പിഴക്കുമ്പോൾ...
കഥകളും വരികളും വരകളും  മുറിയുമ്പോൾ... അതിനെല്ലാമപ്പുറം ജീവിതഘട്ടങ്ങളിലെ എല്ലാതകർച്ചയിലും ഇടർച്ചയിലും
"കുഴപ്പല്ലടാ.../സാരല്ലടാ " എന്നും പറഞ്ഞ്  സ്വയവും പരസ്പരവും ചേർത്തു പിടിക്കാൻ ആ നാലാം ക്ലാസുകാരൻ നമ്മെ ശീലിപ്പിക്കുകയാണ്...,
പിൻമാറാൻ മനസ്സില്ലാത്തവർക്ക് അവന്റെ വാക്കുകൾ ഒരു മന്ത്രം തന്നെയാണ്...,
എത്രയാണെല്ലേ ഈ മന്ത്രം നമ്മൾ വീണ്ടും വീണ്ടും ചൊല്ലിയത്,  പിന്നെയും ചൊല്ലിയത്... !!!
"ട്രൻഡായിമാറുന്നത് ഗുണപാഠങ്ങളിലേക്കാവട്ടെ..."
ഒരു പക്ഷേ  ഫായിസ് മോൻ നിർമിക്കാൻ ശ്രമിച്ച പൂവ് വിജയിച്ചിരുന്നെങ്കിൽ...                                                                അവനെ  ആരും     തിരിച്ചറിയില്ലായിരുന്നു...
കടലാസ് പൂവിന്റെ നിർമിതി പരാജയപെട്ടിട്ടും  അവനവിടെ വിജയിച്ചത് സ്വയം പറഞ്ഞ മന്ത്രങ്ങളാണ്...                                                                  
ചിലത് അങ്ങനെയാണ്  വിജയത്തേക്കാൾ മൂല്യവും ശക്തിയും  പരാജയങ്ങൾക്ക് ഉണ്ടാകും...
പലപ്പോഴും അപൂർണതകളും വിജയങ്ങൾ തന്നെയാണ്...
അതിനൊരു കൈ അകലത്തിന്റെ കാത്തിരിപ്പേ വേണ്ടിവരൂ...

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...