Skip to main content

#ബൽകീസ്_ദാദി_നിലപാടിന്റെ_മാതാവ്

#ബൽകീസ്_ദാദി_നിലപാടിന്റെ_മാതാവ്

✍സഈദ് വീരമംഗലം -



ലോകത്തിൽ സ്വാധീനം ചെലുത്തിയ നൂറുപേരിൽ ഷഹീൻ ബാഗ്​ സമരനായിക #ബിൽകീസ്_ദാദിയും....
ഷെഹീന് എന്നാല് ആകാശം കീഴടക്കുന്ന പക്ഷിയാണ്...,
അതെ,  മോദി സൃഷ്ടിച്ച ഫാസിസത്തിന്റെ ഭൂമികയിൽ ജനാധിപത്യത്തിന് മറയും ഇരുട്ടും തീർത്ത മതിൽ കെട്ടുകളിൽ വിള്ളൽ തീർത്ത  #ഷെഹീൻ_ബാഗിലെ ഷെഹീനായിരുന്നു ബൽകീസ് ദാദി…
#ഡൽഹിയിലെ കൊടും തണുപ്പിൽ 82 വയസ്സുള്ള ദാദി ഷഹീൻ ബാഗിലിരുന്നു ഭരണഘടന തിരിച്ച് പിടിക്കാൻ,  തുല്യനീതിക്ക് വേണ്ടി ഫാഷിസ്റ്റ് ഭരണഘൂടത്തിനെതിരായി സമരം പ്രഖ്യാപിച്ചു....
ഒരു കയ്യിൽ തസ്ബീഹ് മാലയും മറു കയ്യിൽ നമ്മുടെ ദേശീയ പതാകയുമേന്തി അംബേദ്ക്കറുടെ ഫോട്ടോയും സാക്ഷി നിർത്തി 101 ദിവസമാണ് ആ കൊടും തണുപ്പിലിരുന്നു അധികാരികൾക്കെതിരെ ദാദി സമരം ചെയ്തത്.. ആ സമരാഗ്നിയാണ് രാജ്യംമുഴുവൻ പടർന്നതും....
രാജ്യമുഴുവൻ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ലോകശ്രദ്ധ കൈവരുത്തിയതും 
അത് കൊണ്ട് തന്നെയാണ് #പൗരത്വ_പ്രക്ഷോഭങ്ങളിൽ ഇന്ത്യൻ മതേതര സമൂഹത്തിന്റെ നിലപാടിന്റെ #മാതാവായി ബൽകീസ് ദാദി മാറിയതും

കൊറോണ ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷെഹിൻ ബാഗ് സമരങ്ങൾ താൽകാലികമായി നിർത്തിവെച്ചത്....
ടൈം മാഗസിനിൽ ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരിൽ നേതാക്കളുടെ പട്ടികയിൽ മോദിയേയും ഉൾപെടുത്തിയിട്ടുണ്ട് മോദിയുടെ വ്യക്തിചരിത്രത്തിൽ "ഇന്ത്യയിലെ ജനാതിപത്യ സംവിധാനത്തെ #മോദി സംശയത്തിന്റെ നിഴലിലാക്കി"യെന്ന്  ടൈംസ് എഡിറ്റർ 'കാൾ വിക്ക്' തുറന്നെഴുതി അതെ, ആ തിരിച്ചറിവും സ്വാതന്ത്രം നഷ്ട്ടപെടുന്ന വേദനയും കൊണ്ട് തന്നെയാണ് ബൽകീസ് ദാദി  82 വയസ്സിലും ചുക്കിച്ചുളുങ്ങിയ മുഷ്ട്ടികൾ ഉയർത്തി ഡൽഹിയുടെ കൊടും തണുപ്പിലും  ഷെഹിൻ ബാഗിന്റെ  സമരമുഖത്ത്
അഗ്നിആവേശത്തോടെ നിലയുറപ്പിച്ചത്

ഇവരും, ഇത്പോലുള്ള സമരങ്ങളും പ്രതിരോധങ്ങളുമാണ് #ജനാധിപത്യത്തിന്റെ  പ്രതീക്ഷകൾ...

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...