Skip to main content

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ്...!!!

ബാബരി പള്ളിയിൽ
രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ....,
"ജവഹർ ലാൽ നെഹ്‌റു"
അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന്
ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു...
ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും.
പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം,
അല്ലങ്കിൽ ദേശീയഐക്യം.
ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം
വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട…

അതെ മോദിക്കും യോഗിക്കും വേണ്ടി...,
മോദിതരംഗത്തിന് മങ്ങലേറ്റത് കൊണ്ട്  മറ്റൊരു തരംഗം സൃഷ്ടിക്കേണ്ടതുണ്ട്... ക്ഷേത്രനിർമാണം ദൃതിപ്പെട്ട് മൂന്നര വർഷം കൊണ്ട് തീർക്കാനാണ് മോദി പ്ലാൻ,  അഥവാ കൃത്യം അടുത്ത തെരഞ്ഞെടുപ്പിന്റെ സമയത്ത്..., 
അങ്ങനെ അടുത്ത തവണ കൂടി മോദിക്കും യോഗിക്കും അധികം വിയർക്കാതെ തന്നെ ഭരണം ഉറപ്പിക്കാം..., . രാമന്റെയും രാമക്ഷേത്രത്തൻെയും പേരിലുള്ള വിജയം അത്  തന്നെയാണ്  ഉന്നം...
അതു കഴിഞ്ഞാൽ പ്രോലോഭന വിഷയദാരിദ്ര്യമുണ്ടാകുമ്പോൾ  വീണ്ടും  അഖ്‌ലാക്കുമാരെയും ജുനൈദുമാരെയും സൃഷ്ട്ടിക്കപെടും, ഗോമാതാവും ശ്രീറാം വിളികളും സൃഷ്ട്ടികപെടും... എല്ലാം രാഷ്ട്രീയത്തിനും ഭരണത്തിനും വേണ്ടി മാത്രം...
യഥാർത്ഥത്തിൽ മതങ്ങളോടും   ആചാരങ്ങളോട് ഒരുപോലെ അകലം പാലിക്കേണ്ടവരാണ് ഭരണഘടന പദവിയിലുള്ളവർ കാരണം മതേതരരാജ്യമാണല്ലോ...,  അതൊക്കെ പണ്ടേ പഴമ്പുരാണം...
  ഇവിടെ തന്ത്രിമാർക്കോ മേൽശാന്തിമാർക്കോ ആല്ല ക്ഷേത്രചുമതലയും ശിലാസ്ഥാപനവും... പ്രധാനമന്ത്രി അതൊക്ക ആദ്യമേ ഏറ്റെടുത്തുകഴിഞ്ഞു...
ഇനിയെങ്ങാനും രാമനിലും രാമക്ഷേത്രത്തിലും  അവകാശം ഉന്നയിച്ച് നേപ്പാൾ പ്രധാനമന്ത്രി വരുമോ എന്നത് മാത്രമാണ്  പ്രശ്നമുള്ളൂ....
നാം ആരാധിക്കേണ്ടത് പള്ളികളെയല്ല പടച്ചോനെ മാത്രമാണ്..., പള്ളികൾക്ക്, #ബാബരിക്ക്  ആദരവും ബഹുമാനവും നൽകേണ്ടതുണ്ട്. അത് അന്നും ഇന്നും എപ്പോഴു നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാവണം...,

Comments

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായ

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ