Skip to main content

POLITICAL REPORT :- മോദി സർക്കാരിന്റെ 4 വർഷങ്ങൾ റിപ്പോർട്ട്

               POLITICAL REPORT
TOPICS:-  മോദി സർക്കാരിന്റെ 4 വർഷങ്ങൾ 
റിപ്പോർട് തയ്യാറാക്കിയത് –
സഫ പി. (കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥി)

പ്രധാനമന്ത്രി ആയാൽ രാജ്യത്തെ ഒരു പുതിയ സുവർണദശയിലേക്ക് കൊണ്ടുവരും എന്ന വാഗ്‌ദാനത്തോട് കൂടിയാണ് മോദി 2014ൽ അധികാരമേറ്റത്. അദ്ദേഹത്തിന്റെ “അച്ഛാ ദിന് “വിശ്വസിച്ച ജനങ്ങൾക്ക്‌ പക്ഷെ അതിജീവത്തിനായുള്ള പോരാട്ടത്തിലൂടെയാണ് ഇക്കാലയളവിൽ കടന്നു പോവേണ്ടി വന്നിട്ടുള്ളത്.

*തൊഴിലില്ലായ്‌മ*
എല്ലാ കൊല്ലവും ഒരു കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്‌ത്‌ അധികാരത്തിൽ വന്ന മോദി സർക്കാർ 4 കൊല്ലം കൊണ്ട് ഇന്ത്യയിൽ പരമാവധി തൊഴിൽരഹിതരെ സൃഷ്ടിക്കുകയാണ് ചെയ്‌തത്‌ . 4 കൊല്ലം കൊണ്ട് 8. 23 ലക്ഷം തൊഴിൽ അവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനായുള്ളൂ. തൊഴിലില്ലായ്‌മ നിരക്ക് 3. 41% ൽ നിന്നും 2018 ആയപ്പോളെക്കും 6. 23% ലേക്ക് കൂപ്പുകുത്തി.

*പെട്രോൾ -ഡീസൽ വില :*
ലോകത്തെമ്പാടും ക്രൂഡോയിലിന് വില കുറഞ്ഞപ്പോളും മോദി സർക്കാർ പെട്രോൾ-ഡീസൽ നിരക്കുകൾ കുത്തനെ കൂട്ടുകയായിരുന്നു. 2014 മുതൽ 4.5ലക്ഷം കോടി രൂപയാണ് എണ്ണ തീരുവയിലൂടെ ഗവണ്മെന്റ് നേടിയെടുത്തതെങ്കിലും ഇതിന്റെ ഗുണഫലങ്ങൾ ഒന്നും തന്നെ സാധരണ ജനങ്ങളിലേക്കെത്തിയിട്ടില്ല. ആ പണമെല്ലാം എവിടെപ്പോയെന്നതിന് യാതൊരുത്തരവുമില്ല.

*കറൻസി നിരോധനം :*
ഡിമോനെടൈസ് ചെയ്ത കറൻസിയുടെ 99 ശതമാനവും സർക്കുലേഷനിലേക്ക് തിരികെ വന്നിട്ടും യാതൊരു ഫലവും നോട്ടു നിരോധനം കൊണ്ടുണ്ടായില്ല, എന്ന് മാത്രമല്ല പുതിയ നോട്ടുകൾ അച്ചടിക്കുന്നതിനായി റിസർവ് ബാങ്കിന് 21,000 കോടി ചെലവ് വരുകയും ചെയ്‌തു . G.D.P വളർച്ച നിരക്ക് 7.93ശതമാനത്തിൽ നിന്ന് 6.50 ശതമാനം ആയി കുറഞ്ഞു.

*അഴിമതി :*
2014 ൽ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 2.4ലക്ഷം കോടി വില മതിക്കുന്ന നിഷ്‌ക്രിയ ആസ്തി 2017 ആയപ്പോഴേക്കും 9.5 ലക്ഷം കോടിയായി വർധിച്ചു. ഇതിൽ ഭൂരിഭാഗവും കോർപ്പറേറ്റുകളുടെ കൈകളിലാണ്. 2014 മുതൽ 17,789 കോടി രൂപയുടെ 2,787 ബാങ്ക് തട്ടിപ്പുകളാണ് ഇന്ത്യയിൽ നടന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടി വെട്ടിപ്പ് നടത്തി നീരവ് മോദി രാജ്യം വിട്ടത് മോദി സർക്കാരിന്റെ കാലത്താണ്. വിജയ് മല്യയും ലളിത് മോഡിയും കൂട്ടത്തിലുണ്ട്.

*വർഗീയത :*
2015ൽ ദാദ്രിയിൽ അടിച്ചു കൊല്ലപ്പെട്ട മുഹമ്മദ്‌ അഖ്‌ലാക്ക് , 2017ൽ മുസ്ലിം ആണെന്ന ഒറ്റക്കാരണത്താൽ ട്രെയിനിൽ വെച്ച് അടിച്ചു കൊല്ലപ്പെട്ട പതിനാറു വയസ്സുകാരൻ ജുനൈദ്, അഫ്രസുൽ ഖാൻ, കാണാതായ നജീബ് അഹ്‌മദ്‌, പെഹലു ഖാൻ തുടങ്ങിയവരെല്ലാം ഇന്ത്യ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ ഏറെ പ്രയാസകരമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ജീവനുള്ള സാക്ഷ്യങ്ങളാണ്.
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കു പ്രകാരം SC വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ 2008ൽ 33,000വും 2014ൽ 45,000വും 2016ൽ 40, 800മാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ SC, സ്ഥലം വിഭാഗങ്ങളോടുള്ള അതികം വർധിച്ചതു 12 ഇരട്ടിയാണ്.
പശുവിന്റെ പേരിൽ 2014ൽ 3 പേരും 2015ൽ 12 പേരും 2016ൽ 24 പേരും 2017ൽ 37 പേരുമാണ് കൊല്ലപ്പെട്ടത്. വർഗീയതയുടെ പേരിലുള്ള അക്രമങ്ങളിൽ 97 ശതമാനവും സംഭവിച്ചത് 2014നു ശേഷമാണ്. അതിൽ 84 ശതമാനവും മുസ്ലിങ്ങൾക്ക് നേരെയാണ്.

*കർഷകരുടെ പ്രതിസന്ധികൾ :*
2014 ലെ കാർഷികവളർച്ച നിരക്ക് 5. 2% ആയിരുന്നത് 2018 ലെത്തിയപ്പോൾ 2. 4%ആയി കുറഞ്ഞു. ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിൽ കർഷകരുടെ ദേശീയ വരുമാനം വെറും 20,000 രൂപ ആയി ഇന്നും തുടരുകയാണ്. കർഷകർക്ക് ബിജെപി ഗവണ്മെന്റ് നൽകിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് മാത്രമല്ല, 2014 മുതൽ 2016 വരെയുള്ള 2 കൊല്ലക്കാലയളവിൽ 36, 420 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നതും പൊള്ളയായ വാഗ്ദാനമായിരുന്നു.

*വിദ്യാഭ്യാസം :*
2017 ൽ 4.5 % തുക വിദ്യാഭ്യാസതിനായി ചെലവഴിക്കുന്നുണ്ടെന്നു ബിജെപി അവകാശവാദമുന്നയിച്ചുവെങ്കിലും സാമ്പത്തിക കണക്കുകൾ പ്രകാരം അത് വെറും 2.9% മാത്രമേയുള്ളു എന്നാണ് തെളിയുന്നത്. 2013-14 കാലയളവിൽ ബാജറ്റ് 4. 57% ആയിരുന്നപ്പോൾ മൊത്തവരുമാനത്തിന്റെ 0. 63% ആണ് നേടാനായത്. 2018 ലെത്തിയപ്പോഴേക്കും വിദ്യാഭ്യാസ മേഖലയുടെ സംഭാവന 0. 47% ആയി കുറഞ്ഞു. കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ 2 ലക്ഷം ഗവണ്മെന്റ് സ്കൂളുകൾ അടച്ചു പൂട്ടി. ഒഡിഷ, ചതീസ്ഗഡ്, ജാർഖഡ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് വളരെയധികം കൂടുതലാണ്.
ഇന്ത്യയിലുടനീളം കോളേജുകൾക്ക് സ്വയംഭരണം നൽകുന്നത് സാമൂഹിക-സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടുന്നതിൽ തടസ്സം നിൽക്കുന്നു.
യൂണിവേഴ്സിറ്റികളിലെ സ്വതന്ത്ര ചിന്തകൾക്കും ആശയാവിഷ്കാരങ്ങൾക്കും ഹൈന്ദവ ദേശീയത വിലങ്ങു തടിയാവുന്നതിന്റെ സാക്ഷ്യമാണ് ജെൻഎൻയു , ഹൈദരാബാദ് , ഡൽഹി , അലീഗഢ് , ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ അരങ്ങേറിയ ആക്രമണങ്ങൾ.

*ചരിത്ര രചന :*
മുഗൾ ചരിത്രം പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുന്നത് ചരിത്ര പഠന ശാഖയിൽ ഹിന്ദുത്വ വലിയ തോതിൽ അഴിച്ചു പണികൾ നടത്തുന്നത്തിന്റെ തെളിവുകളാണ്. ബഹു മുഖമായ ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യത്തെ മറന്നു പോവാൻ അധിക കാലമൊന്നും വേണ്ടി വരില്ല.

*വിദേശ നയങ്ങൾ :*
നരേന്ദ്ര മോദി ധാരാളം വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. എങ്കിലും ഇന്ത്യൻ ജനതക്ക് ഗുണകരമായ നയങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം അമ്പേ പരാജയപ്പെട്ടു എന്നതാണ് വസ്തുത. ഡിസംബർ മാസത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെക്കുള്ള 36%വിസ അപ്ലിക്കേഷനുകളും നിഷേധിക്കപ്പെട്ടു. ജനുവരിയിൽ അത് 47 ശതമാനമായും മാർച്ചിൽ 59 ശതമാനമായും അത് വർധിച്ചു.
മാലി ദ്വീപുമായി ബന്ധപ്പെട്ട നയങ്ങളിലും 2015ലെ നേപ്പാൾ ഉപരോധത്തിലും തീവ്രവാദ സംഘടനകൾക്കെതിരെ പാകിസ്ഥാനിൽ നിന്നും അനുകൂല നയം നേടിയെടുക്കുന്നതിലും കാശ്‌മീരിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. ഇറാനിലെയും സിറിയയിലെയും രൂക്ഷമായ രാഷ്ട്രീയ പരിതസ്ഥിതികളിലൊക്കെ ഇന്ത്യ മൗനിയായി. ഇക്കാലയളവിൽ ഒരുപാട് രാജ്യ സുരക്ഷകരായ യുവ ഭടൻമാർ കൊല്ലപ്പെട്ടു.

*സ്ത്രീ സുരക്ഷ :*
ഇക്കഴിഞ്ഞ മാസങ്ങളിൽ നടന്ന കത്വ -ഉന്നാവോ സംഭവങ്ങൾ സ്ത്രീ സുരക്ഷയിലെ വീഴ്ചക്ക് തെളിവുകളാണ്. ഒരു വർഷത്തിനിടെ 12. 4%വർധനവാണ് ബലാൽസംഘ കേസുകളിൽ ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അസോസിയേഷൻ ഫോർ ഡെമോക്രറ്റിക്ക് റിഫോംസ് നടത്തിയ പഠനത്തിൽ വ്യക്തമായതു സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലുൾപ്പെട്ട MLA മാരും MP മാരും ഏറ്റവും കൂടുതൽ ഉള്ളത് (14)ബിജെപി യിലും ശിവ സേനയിലും (7)ആണെന്നാണ്.
വേൾഡ് എക്കോണമിക് ഫോറം(WEF) പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ ജെൻറ്റർ ഗ്യാപ് ഇൻടെക്സിൽ ഒറ്റ വർഷം കൊണ്ട് “ഭേട്ടി ബചാവോ, ഭേട്ടി പടാവോ” പ്രൊജക്റ്റിനു വേണ്ടി 90% ഫണ്ട് ഉപയോഗിചെന്ന് പറയപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ സ്ഥാനം 87ൽ നിന്ന് 108ലേക്ക് മാറി. തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 66ശതമാനവും വേതനം കൂടാതെയാണെന്നാണ് WEF കണക്കുകൾ പറയുന്നത്.

*ജുഡീഷ്യറിയുടെ മേലെയുള്ള അതിക്രമങ്ങൾ :*
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് നാല് സുപ്രീം കോടതി ജഡ്ജിമാർ ഇന്ത്യൻ ജുഡീഷ്യറി അനുഭവിക്കുന്ന അപകടകരമായ പ്രതിസന്ധികൾ വ്യക്തമാക്കിക്കൊണ്ട് പ്രസ് കോൺഫറൻസ് വിളിച്ചു ചേർത്തത്. ബിജെപി അദ്യക്ഷൻ അമിത്‌ ഷായെക്കുറിച്ചന്വേഷിച്ചിരുന്ന ജഡ്ജി ലോഹയുടെ ദുരൂഹമായ മരണം സംഭവിച്ചതും മോദി ഗവണ്മെന്റിന്റെ കാലത്താണ് .

*ക്ഷേമ പരിപാടികൾ :*
മോദി ഗവണ്മെന്റ് 2016ലെ മണി ബിൽറൂട്ടിലൂടെ ഏതാണ്ട് നൂറ്റി മുപ്പത്തൊമ്പതോളം ഗവണ്മെന്റ് സ്കീമുകൾക്ക് ആധാർ നിർബന്ധമാക്കിയിരിക്കുന്നു. ഗവണ്മെന്റിന്റെ ക്ഷേമ പ്രവർത്തനങ്ങളും സബ്സിഡി സമ്പ്രദായവും ഇതിലൂടെ തകർന്നതിന്റെ വലിയ തെളിവാണ് റേഷൻ കിട്ടാതെ മുപ്പതു ആളുകൾ മരണപ്പെട്ടത് .
സ്കൂൾ അഡ്മിഷൻ, MNREGA വേതനം, ലോൺ എഴുതിത്തള്ളൽ, AIDS ചികിത്സ തുടങ്ങിയ ഒരുപാട് മേഖലകളിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ആരോഗ്യ മേഖലയിൽ 145 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യക്ക് 95ആം സ്ഥാനമേയുള്ളൂ. നാഷണൽ ഹെൽത്ത്‌ മിഷന്റെ ഫണ്ടിൽ 20% വെട്ടിക്കുറച്ചു. ആരോഗ്യ മേഖലയിലെ ഗവണ്മെന്റ് അനാസ്ഥക്ക് ഏറ്റവും തുറന്ന ഉദാഹരണമാണ് ഘോരക്പൂറിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ അറുപതു കുട്ടികൾ മരിച്ചത്.
സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ, സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ, സ്കിൽ ഇന്ത്യ തുടങ്ങി മോദി ഗവണ്മെന്റ് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പല പരിപാടികളും കോൺഗ്രസ്‌ കാലത്തെ പരിപാടികളെ പുനർനാമകരണം ചെയ്തതാണെന്നു മാത്രമല്ല, അവയെല്ലാം ലക്ഷ്യത്തിൽ നിന്ന് ഒട്ടേറെ പിറകിലാണ്. മോദി ഗവണ്മെന്റ് പ്രഖ്യാപിച്ച നൂറു സ്മാർട്ട്‌ സിറ്റികളും കാണാനില്ല.

*അനാവശ്യ വ്യയങ്ങൾ :*
രൂക്ഷമായ തൊഴിലില്ലായ്‌മയും കാർഷിക പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിലും അനാവശ്യമായ പല ചെലവുകളും ഗവണ്മെന്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. 3000 കോടി ചെലവു വന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ, 2000കോടി ചെലവഴിച്ച മുംബൈയിലെ ശിവാജി പ്രതിമ, 330 കോടി ചെലവഴിച്ച അയോധ്യയിലെ രാം പ്രതിമ, തുടങ്ങിയവ മാത്രം മതിയാകും ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ.
കഴിഞ്ഞ നാല് വർഷമായി മോദി ഗവണ്മെന്റ് പരസ്യങ്ങൾക്ക് വേണ്ടി മാത്രം ചെലവഴിച്ചതു 4343കോടിയാണ്.

*മാധ്യമങ്ങൾക്ക് നിയന്ത്രണം :*
മാധ്യമ സ്വതന്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളിൽ നൂറ്റിമുപ്പത്താറാമത് സ്ഥാനമാണ് ഉള്ളത്. 2017ൽ മാത്രം 12 മാധ്യമ പ്രവർത്തകരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

*പരിസ്ഥിതി സൗഹാർദ്ദം :*
180 രാജ്യങ്ങൾ ഉൾകൊള്ളുന്ന Environmental Perfomance Index ൽ ഇന്ത്യക്ക് 177ആം സ്ഥാനമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ Project Monitoring Group ആണ് പരിസ്ഥിതി പരിഗണിക്കാതെ വികസനം നടത്തുന്നതിനു പിന്നിലുള്ളത്.
2016 ശ്രീ ശ്രീ രവി ശങ്കറിന്റെ വേൾഡ് കൾച്ചറൽ ഫെസ്റ്റിവലിന് ഉപയോഗിച്ച യമുനാ നദി പ്രദേശം ഇതുവരെ പൂർവസ്ഥിതിയിൽ ആയിട്ടില്ല. നമമി ഗംഗ സ്കീമിന്റെ ഭാഗമായി ഗംഗാ നദി ഇപ്പോളും മലിനമായി കിടക്കുകയാണ്.
തൂത്തുക്കുടിയിലെ പരിസ്ഥിതി സംരക്ഷണതിനായി സമരം ചെയ്ത സാധാരണ ജനങ്ങളിൽ പതിനൊന്നു പേരാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഈ വസ്തുതകളെല്ലാം ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവുകളാണ്
                       
   

Comments

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായ

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം