Skip to main content

മതേതരത്വം: ആശങ്കകള്‍



             മതേതരത്വം:ആശങ്കകള്‍


         ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയുണ്ട്. ആചാര്യന്‍ കുടുങ്ങി,സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ, ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമുട്ടിച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായിട്ടുണ്ട്.  നമ്മുടെ നിത്യ ജീവിതവും.
        മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും, എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക്,എത്ര ഉദ്യോഗസ്ഥര്‍ക്ക്, എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം ചെയ്യു ഭക്ഷണത്തിന്റെ ഗന്ധം അന്യമതസ്ഥനായ അയല്‍വാസികള്‍ക്ക് എങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന്  ചിന്തിച്ച് അങ്കലാപ്പിലാകുന്നത് വരെ എത്തിയിരിക്കുന്നു ഇന്ത്യന്‍ മതേരത്വം.
        സ്വാതന്ത്രത്തിന് ശേഷം രാഷ്ട്രപിതാവ് മഹാത്മാഗന്ധി കൊല്ലപ്പെട്ടതോടെ ഇന്ത്യന്‍ മനസ്സുകളില്‍ മതേതരത്വം ആശങ്ക നിറഞ്ഞാടുന്നുണ്ട് എപ്പോൾ  വേണമെങ്കിലും ആളിക്കത്താന്‍ പാകത്തിന് പുകഞ്ഞ്  കൊണ്ടിരിക്കുന്ന  അവസ്ഥയാണ് ഇന്ന് .     എരി തീയില്‍ എണ്ണ ഒഴിക്കും പോലെ ഇടക്കിടെ ഹൈന്ദവ നാമധാരികളില്‍ നിന്നുയരുന്ന വിവാധപ്രസംഗങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്.
        
  

1992 ഡിസംബര്‍ 6ന് 450 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് അപ്രതീക്ഷിതമായി പൊളിഞ്ഞ് വീണതല്ല. അതിന്റെ പിന്നിൽ വ്യക്തമായ ഗുനീക്കങ്ങള്‍ ഉണ്ട്. ഭരണകൂടത്തെ വെല്ലുവിളിച്ച് രാജ്യത്തിന്റെ മതേതരത്വത്തിനെതിരെ ഹിന്ദുത്വഫാസിസത്തിന്റെ പ്രത്യക്ഷ ആക്രമണമായിരുന്നു അത്. പിന്നീട് അതിന്റെ പ്രതികാരമായി  അധോലോക ക്രിമിനല്‍ ദാവൂദ് ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ മുംബൈ നഗരങ്ങളിലൂടെ തുടര്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും നൂറുകണക്കിന് ആളുകള്‍ മരണപ്പെടുകയും ചെയ്യ്തു. ഉടുമുണ്ട്  പൊക്കിനോക്കി ഏത് മതസ്ഥന്‍ എന്ന് തിരഞ്ഞ്പിടിച്ച് കൊലചെയ്ത സംഭവവും മുംബൈക്ക് പറയാനുണ്ട് .
         അയോധ്യയില്‍നിന്നും മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച ട്രെയ്ൻ അഗ്നിക്കിരയാക്കി അത് മുസ്ലിങ്ങളുടെ മേല്‍കെട്ടിവെച്ച് അതിന് പ്രതികാരമായി 2002 ഫെബ്രുവരിയില്‍ നടത്തിയ  ഗുജറാത്ത് കലാപത്തില്‍ 2000 ത്തോളം മുസ്ലിങ്ങള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടു.   ഇനി നമ്മുടെ വിഷയത്തിലേക്ക്‌ വരാം, മതേതരത്വത്തിൽ അടിസ്ഥാനമുവായി മുമ്പോട്ട് പോയി കൊണ്ടിരിക്കുന്ന  ഇന്ത്യയെ ഹൈന്ദവനെയും മുസ്ലിമിനെയും ഇരു ചേരികളാക്കി തര്‍ക്കങ്ങള്‍ ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടിയായിരുന്നു. എന്തായിരുന്നു ലക്ഷ്യം.
            

       ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ കോളോണിയല്‍ തന്ത്രമാണ്   ഹൈന്ദവ പാര്‍ട്ടിയായ ഭാരത് ജനതാ പാര്‍ട്ടിയും ഇവിടെ നടപ്പാക്കുന്നത് യെന്ന്    ഏതോരാള്‍ക്കും നിസ്സംശയം പറയാന്‍ കഴിയും, നിശ്പക്ഷ വാദിയാകണമെന്ന് മാത്രം. അതിനുള്ള തെളിവല്ലേ പാര്‍ലമെന്റില്‍ വെറും രണ്ട് പേർ മാത്രമുണ്ടായിരുന്ന ഭാരത് ജനതാപാര്‍ട്ടി ബാബരി മസ്ജിദിന്റെ തകര്‍ച്ചശേഷവും കഴിഞ്ഞ തെരഞ്ഞടുപ്പിലും വന്‍ വിജയം നേടുകയും അധികാരത്തില്‍ എത്തുകയും ചെയ്തത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഫലമായിരുന്നു ഇത്. ഹൈന്ദവനെയും മുസല്‍മാനെയും മതകീയമായി വിഭജിച്ച നിര്‍ത്തി ഹൈന്ദവ ഭൂരിപക്ഷം ദുരുപയോഗം ചെയ്ത് ഒരു ഹൈന്ദവരാഷ്ട്രം സൃഷ്ടിക്കുക എന്നത് ബി ജെപിയുടെ രഹസ്യ അജണ്ഢയുടെ ഭാഗമാണിതെല്ലാം. അതിന് മറ്റൊരു പ്രകടമായതെളിവാണ് മതകീയമായി കോളിളക്കം സൃഷ്ടിച്ച്‌ കൊണ്ടിരിക്കുതും കോടതിയില്‍ കേസ് നടക്കുതുമായ ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് പ്രഖ്യപിച്ചതും അതിന്റെ ഫലമായി ഹൈന്ദവ വോട്ടുകളുടെ ഒരു കുത്തൊഴുക്കു ത ന്നെ ബിജെ പിയിലേക്ക് ഉണ്ടാവുകയും ചെയ്തു. ബാബരി മസ്ജിദ് തര്‍ക്കത്തില്‍ മുഖ്യപ്രതിയായ അശോക് സിംഗാളയുടെ മരണത്തില്‍ അനുശോചനപരിപാടിയില്‍ ബി ജേ പിയുടെ  കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തതും രാമക്ഷേത്ര നിര്‍മ്മാണം വൈകുതില്‍ അതൃപ്തി അറിയിച്ചതും വിവാദമായതാണ്. ഇതെല്ലാം വ്യക്തമാക്കുത് മതേതരത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭര
ണഘടനയെ പരസ്യമായി തിരസ്‌കരിക്കുന്നതായാണ്.
       ഹൈന്ദവന് മുമ്പില്‍തൊപ്പി ധരിച്ച് മുസ്‌ലീം വേഷത്തില്‍ ഇരുന്നതിന്റെ ഫലമായി കൊല്ലപ്പെട്ട ജുനൈദും ,ബീഫ് കഴിച്ചു എന്നാരോപിച്ച്‌ കൊലചെയ്യപ്പെട്ട അഖ്‌ലാക്കും മുസ്ലിമായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞിയിലെ ഫൈസലും മൃഗബലിയെ അനുകൂലിച്ചതിനും ഹൈന്ദവര്‍ക്ക് വഴങ്ങാതതിനും പ്രതികരമായി കൊലചെയ്യപ്പെട്ട റിയാസ് മൗലവിയും ബി.ജെ.പിയുടെ എകപക്ഷീയമായ ഭരണത്തിലേക്കുളള വലിഞ്ഞു കയറ്റത്തില്‍ ജീവഹാനി സംഭവിച്ചതില്‍ചിലര്‍ മാത്രം.
        ഇങ്ങനെ ഗോമാതാവിന്റെപേരിലും, രാമക്ഷേത്രത്തിന്റെ പേരിലും മുസ്ലീം വിരോധത്തിലും ആള്‍കൂട്ടാക്രമണങ്ങളും കാലപങ്ങളും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിരന്തരം റിപ്പോര്‍ ചെയ്യപ്പെടുന്നു .....  ശിരോവസ്ത്ര വിവാദവും, മുത്വലാക്ക് വിവാദവുംഎകസിവില്‍കോഡും തുടങ്ങി മതങ്ങളിലെ നിസാര വിഷയങ്ങളില്‍പോലും മതങ്ങളിലേക്ക് കട് കയറ്റം നടത്തി അനാവിശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതെല്ലാം ഹൈന്ദവ ഫാസിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനസമ്മതതോടെയാണ് നടക്കുന്നത് ഇത് പച്ചയായ ഭരണഘടനലംഘനത്തിന്റെയും മതേതരത്വ തകര്‍ച്ചയുടെയും ഗൗരവം വ്യക്തമാക്കുന്നു.
       ചുരുക്കത്തില്‍, ഓരോ ഇന്ത്യന്‍പൗരനും അവന്റെ ആശയാദര്‍ശങ്ങള്‍ക്ക് അനുസരിച്ച് ഏത് മതം സ്വീകരിക്കാനും അതിനനുസരിച്ച്ജീവിക്കാനും പ്രചരണം നടത്താനുമുളള പുര്‍ണ്ണ സ്വതന്ത്രം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. പക്ഷെ ഹൈന്ദവ ഭുരിപക്ഷത്തിന്റെ   അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളായ മുസ്‌ലിമിന്റെയും ക്യസ്താനികളുടെയും ജൂതരുടെയും മറ്റു സകല ന്യൂനപക്ഷ മതസ്ഥര്‍ക്കും എതിരെ കട് കയറ്റം നടത്തുകയാണ് ഇന്നത്തെ കേന്ദ്ര സർക്കാർ. ഗന്ധിയും, അംബേദ്കറും, നെഹ്‌റുവും തുടങ്ങിയവര്‍ കെട്ടിപ്പടുത്ത തെളിഞ്ഞ മതേതരത്വമനോഭാവം കളങ്കംകൂടാതെ സൂക്ഷിക്കേണ്ട പൂര്‍ണ്ണ ഉത്തരവാധിത്വം ഇന്ത്യന്‍ പൗരന്‍മാരായ നമുക്ക് മത്രമാണ്. ഇന്നത്തെ മൗനം അപകടകരമാണ്. ആൾക്കൂട്ടാക്രമണങ്ങളിലൂടെയും മതവികാരം വൃണപ്പെടുത്തിയും മതേതരത്വ ഇന്ത്യയിൽ അശാന്തി പരത്തുന്നവർ കെതിരെ ഇന്ത്യന്‍ പൗരത്വം ഉയര്‍ത്തി പിടിച്ച് സന്ധിയില്ലാസമരത്തിനായി നമ്മുക്ക്  തെരുവുകളിലേക്കിറങ്ങാം..........

.

Comments

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായ

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം