Skip to main content

സൂഫിയിലെ പ്രണയം 💕

സൂഫിയിലെ പ്രണയം 💕

-സഈദ് വീരമംഗലം-


പ്രവാചകഗുരുവിന്റെ ചാരത്തെത്തിയ ജിബ്‌രീൽ മാലാഖ ചോദിച്ച ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നതിൽ ഇഹ്സാനിലെ തസവ്വുഫിന്റെ (ആത്മ സംസ്കരണം) പൂർണതകൾ തേടി അലയുന്ന ദർവേഷുകളാണ് സൂഫികൾ
ശേഷം അവർ തന്റെ നാഥനെ പ്രണയിച്ച് ആകാശനീലിമയിൽ പാറിനടക്കുന്നു...

അവർക്ക് ഭൂമിവേണ്ട, ഭൂമിയിലെ സ്വർഗങ്ങളും വേണ്ട, അവർക്ക് ആകാശലോകത്തിലെ സ്വർഗം പോലും വേണമെന്നില്ല...
അവർക്ക് നാഥന്റെ തിരുനോട്ടം മതി, ആപ്രപഞ്ചത്തിലെ ശൂന്യതയിൽ അലിഞ്ഞുചേർന്നാൽ മതി അതാണ് സൂഫിയും സൂഫിയിലെ പ്രണയവും 




ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു.
അങ്ങ് സദാ പ്രണയത്തെക്കുറിച്ചും (ഇശ്ഖ് ) ജ്ഞാനത്തെക്കുറിച്ചും (മഅരിഫത്ത് ) സംസാരിക്കുന്നു. യഥാർത്ഥത്തിൽ ജ്ഞാനമാണോ പ്രണയമാണോ കൂടുതൽ വിശിഷ്ടമായത്?

"മഹബ്ബത്ത് കെ സിവാ കുച്ച് ഭീ നഹീം" പ്രണയമല്ലാതില്ല മറ്റൊന്നുമീ ഉലകിൽ...
ഇത്രയും പറഞ്ഞുനിർത്തിയ മൗലാ, സ്വല്പനേരത്തെ മൗനത്തിനു ശേഷം തുടർന്നു:

ജ്ഞാനം പ്രണയം തന്നെയാണ്, അല്ലെങ്കിൽ പ്രണയമില്ലാത്ത ജ്ഞാനം, ജ്ഞാനമേ ആകുന്നില്ല. നമ്മുടെ മാർഗ്ഗത്തിൽ പ്രണയമെന്നത് (ഇശ്ഖ് )അനശ്വര പ്രകാശത്തിൽ (നൂറുൻ അലാ നൂർ )നിന്നുള്ള അപാരമായ കൃപയുടെ ഹൃദയാനുഭവമാണ്. ആ പ്രകാശം (നൂർ ) കൃപയായി (റഹ് മത്ത് ) വെളിപ്പെടുമ്പോഴുള്ള അഭിവാഞ്ഛയും ആനന്ദവുമാണ് പ്രണയം. 💞

"കഅബയിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,
ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കഅബ.
ഇന്ന ദിക്കു നോക്കണമെന്നെന്നോടു പറയേണ്ട,
ആറു ദിക്കും നോക്കുന്നതവനെത്തന്നെ.
പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,
ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും
ഒക്കെ വലിച്ചെറിയുക.
അവന്റെ പ്രണയത്തിൽ വലിച്ചെറിയുക
നിങ്ങളെത്തന്നെ..."

ഈ വരികിളിലുണ്ട് ജലാലുദീൻ റൂമിയുടെ സൂഫിസത്തിന്റെ പൂർണഭാവവും പ്രണയവും
ഭൗതികമായിട്ടുള്ള മതത്തിന്റെ അടയാളങ്ങൾ മുഴുവനും നാഥനിലേക്കുള്ള മാർഗങ്ങളാണ് മാർഗം പിന്നിട്ടവർക്ക് പ്രണയം മതി അവന്റെ നാഥനോടുള്ള അടങ്ങാത്ത പ്രണയം....💓

#മൗനത്തിലും_നാഥനെ_പ്രണയിക്കുന്നവരാണവർ  💝

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...