Skip to main content

കലപ്പ

കഥ

_ കലപ്പ_ 

                                         പടിഞ്ഞാറന്‍ മാനത്ത് മഞ്ഞ കീറിയിരിക്കുന്നു.
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി നൃത്തമാടാന്‍ തുടങ്ങി. മല
കള്‍ക്കും പുഴകള്‍ക്കുമിടയില്‍ പച്ചപുതച്ച് കിടക്കുന്ന മലമുക്ക്
ഗ്രാമത്തിലെ നെല്‍ പാടത്തിലെ വെള്ള ക്കെട്ടില്‍ മഴുത്തുള്ളി
കള്‍ താളംപിടിക്കാന്‍ തുടങ്ങി. ഇരുട്ട് ഇണചേരാനു
ള്ള തിടുക്കത്തിലാണ്. പാടശേഖരത്തിലെ ഓല മേഞ്ഞ                                                ഒറ്റമുറി വീടിന്റെ തിണ്ണയില്‍ സ്‌കൂള്‍ ബാഗ് മുതു
കിലേറ്റി വരമ്പിന്റെ വാലിലേക്ക് കണ്ണുനട്ട് ഒരു പന്ത്രണ്ടുവ
യസ്സുകാരി ഇരിപ്പുണ്ട്. ഇടക്കിടെ ഏന്തിവലിഞ്ഞ് നോക്കു
ന്ന അവളുടെ കണ്ണുകള്‍ ആരെയൊക്കെയോ പ്രതീക്ഷിക്കുന്നു. അ
വള്‍ എന്തൊക്കെയോ പിറുപിറുത്തു.





“ഈ അമ്മേം അച്ചനും എവിടെപ്പോയി കിടക്കുവാ.... ഇരു
ട്ടാന്‍ തുടങ്ങിക്ക്ണ്, ശേഖരന്‍ മുതലാളിയുടെ പാടത്തക്കെ
ങ്ങാനും പോയിട്ടുണ്ടോന്നാവോ.....”
                            കനത്ത് പെയ്യുന്ന മഴയത്ത് ചേമ്പിലക്ക് ചുവട്ടില്‍ ഞെരുങ്ങി നനഞ്ഞ് ഒട്ടിയ രണ്ട് കര്‍ഷക രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മാതാ
പ്പിതാക്കളെ കണ്ടമാത്രയില്‍ അവളുടെ മുഖത്ത് പ്രസന്നാഗ
ഭാവം വിടര്‍ത്തി. കലപ്പ ചുമരില്‍ ചാരി മണ്ണ്തിണ്ണ
യിലേക്ക് ഓടി കയറിയ അച്ചനോടും അമ്മയോടും അ
വളുടെ കുഞ്ഞു ശബ്ദം ഗൗരവം പൂണ്ടു “എത്ര നേരായി ഞാന്‍
വന്നിട്ടെന്നറിയോ.....അല്ലെങ്കില്‍ സ്‌കൂള്‍ വിട്ട് വരുമ്പ
ഴക്കും വരുന്നതല്ലേ.....ഞാന്‍ പേടിച്ചിരിക്കായിരുന്നു..”
“പെരുമഴയല്ലേ…. പെയ്യുന്നത് വരമ്പ് നന്നാക്കിലെങ്കി …ആ
വയലോക്കെ കേടുവരില്ലെ, നൂറ് ആവശ്യങ്ങളല്ലേപ്പോ...സാ
ധനങ്ങളുടൊക്കെ വെലപാഞ്ഞ് കയറാ....”.
“മഴക്ക് മുമ്പേ പെരൊന്ന് മേയണന്ന് കരുതിയതാ…..”
“അ…. ഇങ്ങള് പെരെം മേഞ്ഞോണ്ട് നിന്നോ. കഴിഞ്ഞ കൊയ്
ത്തില്‍ കിട്ടിയ നെല്ലല്ലാതെ ഒന്നൂല്ലവിടെ… കഞ്ഞിക്കാണെ
ങ്കില്‍ അടുപ്പിക്ക് വെള്ളോം ഇറങ്ങിക്ക്ണ്.”
ചന്ദ്രേട്ടാ.....ചന്ദ്രേട്ടാ.... ഭാര്യ ചെല്ലമ്മ പരാതിക്കെ
ട്ടുകള്‍ തുറക്കും മുമ്പേ പുറത്തുനിന്ന് ആരോ വിളിച്ചു…
അ......എന്താ മൊയ്ദീനേ.....ഇതൊക്കെ ആരാ?
“പറയാം ഇങ്ങളൊന്ന് അടങ്ങിം,…ഒരു ലാഭള്ള ഏര്‍പാ
ടോണ്ടാ ഞാന്‍ വന്ന്ക്കണത് അങ്ങാടിയിലുള്ള കമ്പ
നിക്കാരാ..... എന്തോ  കൃഷിയുടെ പുതിയ രീതികളോ എ
ന്തോക്കെയോ പറയുന്നുണ്ടിവര്. ബാക്കി ഇങ്ങള് പറഞ്ഞോളീം
..” മൊയ്തിന്‍ കൂടെ വ
ന്ന വരിലേക്ക് വിരല്‍ ചൂണ്ടി. “കര്‍ഷക
രെ പഴയ രീതികളില്‍ നിന്ന് മാറ്റി പുതിയ സാങ്കേതിക
വിദ്യകള്‍ ഉപയോഗിച്ചു. കൊണ്ട് കാര്യക്ഷമമായ കൃഷി
രീതി കര്‍ഷകര്‍ക്ക് പരിജയപ്പെടുത്താനാണ് വന്നത്. ഇര
ട്ടി നെല്ല് തരുന്ന നല്ലയിനം വിത്തും വളവും കല പറിക്കാ
നുള്ള ഉഗ്രന്‍ കീടനാശിനിയും ഞങ്ങള്‍ തരാം. പകരം വിള
വ് ഞങ്ങള്‍ക്ക്…” “ചന്ദ്രേട്ടന് ഇര
ട്ടി ലാഭമുണ്ടാകും ജോലിയും കുറയും മറ്റൊരാള്‍
ആവേശം കൂട്ടി”
“മക്കളേ…എനിക്കിതിനെ പറ്റിയൊന്നും അറീല്ല”
“ചന്ദ്രേട്ടന് ഒരു പേടിയും വേണ്ട ആദ്യത്തെ രണ്ട് വിളവെ
ടുക്കും വരെ പരിജയപ്പെടുത്താന്‍ ഞങ്ങളുടെ ജോലിക്കാ
രെ വിടാം. എന്ത് പറയുന്നു..?
ചന്ദ്രേട്ടന്‍ മൊയ്തീനെ നോക്കി “എന്താ ചെയ്യാ… മെയ്
തീനേ നിനക്ക് എന്നേക്കാളും വിവരണ്ടല്ലോ”
മൊയ്തീനൊന്ന് െഞളിഞ്ഞ് അഭിപ്രായം രേഖപ്പെടു
ത്തി “ന്റെ അഭിപ്രായത്തില്‍ ആ കലപ്പേം ഏറ്റി
നടക്കുന്നതിനേക്കാള്‍ നല്ലതാ…. പിന്നെ ഇവര് ഇവിടെള്ള
ത് തന്നെയല്ലേ പേടിക്കാനോന്നൂല്ലല്ലോ”
ചന്ദ്രേട്ടന്‍ ചെല്ലമയുടെ മുഖത്തേക്ക് നോക്കി ധൈര്യം സംഭ
രിച്ച് തലയാട്ടി.
“അ എന്നാല്‍ നാളെ തന്നെ ഞാന്‍ ജോലിക്കാരെ പറഞ്ഞയക്കാം”
അവര് മടങ്ങിയ ശേഷം ഇരട്ടി ലാഭം കിട്ടുന്ന പുതിയ കൃഷി
രീതി എങ്ങനെയായിരിക്കും എന്ന് ചിന്തിച്ച് ചന്ദ്രേട്ടന്‍
തിണ്ണയിലിരിന്നു. ചിന്തക്ക് കൂട്ടിരിക്കാന്‍ ചെല്ലമ്മയും
രാധയുമെത്തി.
ചിന്ത നീണ്ടുപോകവെ രാധയെ നിദ്രതട്ടിയെടുത്തിരുന്നു.
രാത്രിയുടെ നാണം മറക്കാന്‍ ആ ഒറ്റമുറി വീടിന്റെ
വിളക്കണച്ചു. സൂര്യനും ചന്ദ്രരനും അവരുടെ കഷ്ടപ്പാടു
കള്‍ കാണാനൊന്നും കൂട്ടാക്കാതെ പെട്ടെന്ന് കടന്നുപോയി.
ആദ്യ വിളവെടുപ്പില്‍ നല്ല ലാഭം കിട്ടിയെന്ന് ഓട്‌മേഞ്ഞ്
പുതുക്കിപണിത അവരുടെ വീട് കണ്ടാല്‍ അറിയാം. പക്ഷേ
കണ്ണടച്ചു തുറക്കും മുമ്പേ വെളുത്ത മുടിയിഴകളെ കറു
ത്തവക്കുള്ളില്‍ ഒളിപ്പിക്കാന്‍ ശീലിക്കുന്നവരായി ചന്ദ്രനും
ചെല്ലമ്മയും മാറിയിരുന്നു. അങ്ങനെയിരിക്കെയാണ്
അത് സംഭവിച്ചത്. പാടത്തിനടുത്തുള്ള കുളത്തില്‍ വീണ്
രാധ മരിച്ചു. അന്ന് അവളുടെ ശരീരത്തില്‍ അസ്വാഭാ
വികമായി കാണപ്പെട്ട മുറിപ്പാടുകളെ കുറിച്ച് ചന്ദ്രന്‍
കമ്പനിക്കാരോട് ചോദിച്ചു.
അത് കുളത്തിലെ കൈത മുള്ളില്‍ തട്ടി മുറിവായതാ
യിരിക്കുമെന്ന് പറയുമ്പോള്‍ കുറ്റ ബോധത്തോടെ അടു
ത്തുനില്‍ക്കുന്ന മറ്റൊരു കമ്പനി ജോലിക്കാരന്‍ തല താഴ്
ത്തി ആരാത്രിയെ ഓര്‍ത്തു. കമ്പനിയിലെ കലപ്പകള്‍ ആപതി
നഞ്ച്കാരിയുടെ ശരീരം ഉഴുതുമറിച്ചതും മരണ
വേദനയില്‍ ആര്‍ത്തു കരഞ്ഞതുമെല്ലാം.....കമ്പനി ജോ
ലിക്കാരുടെ മറുപടിയില്‍ തൃപ്തനാകേണ്ടി വന്ന് ചന്ദ്രന്‍
മടങ്ങി.
രാധ മരണപ്പെട്ട ദു:ഖം മാറും മുമ്പേ ചന്ദ്രനെ തേടി
അടുത്ത ദുരിതവും വീടണഞ്ഞു. കമ്പനിക്കാര്‍ വി
ത്തിനും കീടനാശി നിക്കും വിലയിടാന്‍ തുടങ്ങി. ച
ന്ദ്രനും മൊയ്തീനും പ്രതിഷേധവുമായി കമ്പനിയി
ലെത്തി. വില വര്‍ധനവിന്റെ പട്ടിക വിവരിച്ച് കൈ മലര്‍
ത്തുകയേ അവര്‍ ചെയ്‌തൊള്ളൂ…
അങ്ങനെ കൃഷിയില്‍ നിന്ന് മിച്ചം കിട്ടുന്നത് തീരെ കുറ
വായി. എങ്കിലും ചന്ദ്രനും ചെല്ലമ്മയും സഹിക്കാന്‍ സന്നദ്ധ
രായിരുന്നു. കുറച്ച് ദിവസം കൂടികഴിഞ്ഞപ്പോള്‍ ക
മ്പനിക്കര്‍ വിളവിന്റെ ലാഭം കുറച്ചു. ഈ കഷ്ടതയില്‍ ച
ന്ദ്രനും ചെല്ലമ്മയ്ക്കും അത് സഹിക്കാന്‍ കഴിയുന്നതിലുമറ
പ്പുറമായിരുന്നു. അത് കൊണ്ട് തന്നെ കുടുതല്‍ ആലോ
ചകള്‍ക്ക് നില്‍ക്കാതെ കമ്പനിക്കാരുമായുളള കരാര്‍ അ
വസാനിപ്പിച്ച് പഴയ ക്യഷിരീതിയിലേക്ക് തന്നെ മടങ്ങി.
അവര്‍ കലപ്പ കൊണ്ട് കൃഷിയിടം ഉഴുതു മറിക്കുകയും
നാടന്‍ വിത്തിനങ്ങള്‍ വിതറുകയും ചെയ്തു. നാളുകള്‍ ക
ഴിഞ്ഞെങ്കിലും അമിതമായ കീടനാശിനി പ്രയോഗം ആ
മണ്ണിനെ നശിപ്പിച്ചിരുന്നു.

                      

നിസ്സഹായരായ ചന്ദ്രന്റെയും ചെല്ലമ്മയുടെയും അടു
ത്തേക്ക് വീണ്ടും കമ്പനിക്കാരെത്തി. പാഴ് ചെടി പോലും വള
രാത്ത തരിശ് ഭൂമി വിലക്ക് വാങ്ങാന്‍. ആ സ്ഥലം അത്യാ
ധുനിക ഫ്‌ളാറ്റുകളുടെ കൃഷിക്ക് അനുയോജ്യ മാണ
ത്രേ. നിസ്സഹയരായ ദമ്പതികള്‍ക്ക് ആ ഭൂമിനല്‍കുകയല്ലാതെ മ
റ്റുമാര്‍ഗങ്ങളില്ലായിരുന്നു.
                       ഭൂമി വാങ്ങി മടങ്ങുമ്പോള്‍ ആ കമ്പനി ജോലിക്കാരന്‍ ച
ന്ദ്രേട്ടനെ തിരിഞ്ഞു നോക്കി. ചന്ദ്രേട്ടന്റെ കണ്ണില്‍ നിന്നും ഇറ്റി
വീഴുന്ന ഓരോ കണ്ണുനീര്‍ തുള്ളികള്‍ക്കും കാഠിന്യമേറെ
യുണ്ടായിരുന്നു. അത് കണ്ട് ജോലികാരന്റെ കണ്ണുകള്‍ നി
റയാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ വന്നത്, മറു തല
ക്കല്‍ പുതിയ ടി.വി യുടെ കാര്യം തിരക്കിയ ഭാര്യയോട്
പിറകിലേക്ക് ഒന്നുകൂടി തിരിഞ്ഞ് നോക്കി കണ്ണ് തുടച്ച്
അയാള്‍ മറുപടി പറഞ്ഞു &ൂൗീ;േആ അത് ഇന്ന് തന്നെ വാങ്ങിക്ക
ണം കമ്പനിയില്‍ നിന്ന് ഇന്ന് ശമ്പളം കിട്ടുമായി
രിക്കും…..
അപ്പോഴും ചന്ദ്രേട്ടനും ഭാര്യയും ആ ഒറ്റ മുറി വീ
ടിന്റെ തിണ്ണയില്‍ കണ്ണീര്‍വാര്‍ത്ത് ചുമരില്‍ ചാരിയക
ലപ്പയെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു..........


             ************************************************************

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

KOCHI- MUZIRIS BIENNALE-2016-17

KOCHI- MUZIRIS BIENNALE-2016-17              ഉൾകാഴ്ച്ചക്കുരുവാകുന്നിടത്തിലെ കേമറകാഴ്ച്ചകൾ  WITH BIENNALE FOUNDATION PRESIDENT BOSE KRISHNAMACHARI