Skip to main content

#ബാഫഖി_തങ്ങളുടെ_സമസ്തയും_ലീഗും

 #ബാഫഖി_തങ്ങളുടെ_സമസ്തയും_ലീഗും 


"മാപ്പിള സമുദായത്തിന്റെ മഹാരാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു"

കേരള ചരിത്രത്തിലെ ഐതിഹാസികമായ #വിമോചന സമരത്തിന്റെ മുന്‍നിരയിൽ ഉണ്ടായിരുന്ന ബാഫഖി തങ്ങൾക്ക് അഭിവാദ്യം നേർന്ന് കൊണ്ട് #മന്നത്ത്_പത്മനാഭൻ പറഞ്ഞതാണ് ഇത്. 


അതെ; മത, രാഷ്ട്രീയ, വിദ്യഭ്യാസ,സാംസ്ക്കാരിക മേഖലയിൽ സമുന്നത മാറ്റങ്ങളിലൂടെ മുസ്‌ലിം കൈരളിക്ക് ദിശാബോധം നൽകിയ ഖാഇദുൽ ഖൗo ആണ് #അബ്ദുറഹ്മാൻ_ബാഫഖി_തങ്ങൾ.

#സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും #മുസ്‌ലിം_ലീഗിന്റെയും നേതൃനിരയിൽ മൂന്നര പതിറ്റാണ്ട് കാലം നിറസാനിധ്യമായിരുന്നു #ബാഫഖി_തങ്ങൾ.

1945 ൽ നടന്ന 16 ആംമത് സമസ്ത സമ്മേളനത്തിലെ ബാഫഖി തങ്ങളുടെ പ്രസംഗമാണ് സമസ്തയുടെ കീഴിൽ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായ വിപ്ലവം സൃഷ്ടിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിനു പ്രചോദനമായത്. 1951 രൂപീകൃതമായ പ്രഥമ വിദ്യാഭ്യാസ ബോർഡ് കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു ബാഫഖി തങ്ങൾ അത് മരണം വരെ തുടരുകയും ചെയ്തു. 

മഹല്ല് തലങ്ങളിൽ മദ്രസ സംവിധാനങ്ങൾക്ക് തുടക്കം കുറിക്കുച്ചു. സനദ് നൽകുന്ന അറബിക് കോളേജുകൾ തുടങ്ങാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ബാഫഖി തങ്ങൾ തന്നെയായിരുന്നു 1962 ൽ  മുശാവറ തീരുമാനപ്രകാരം രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അറബിക് കോളേജ് കമ്മിറ്റിയുടെ പ്രസിഡണ്ട്. ജാമിഅ: നൂരിയ്യ: സ്ഥാപിതമായതിലൂടെ ബാഫഖി തങ്ങളുടെ ആ സ്വപ്നവും പൂവണിഞ്ഞു. MES ന്റെ  തുടക്ക കാലഘട്ടത്തിൽ ബാഫഖി തങ്ങൾ വളരെ സഹായിച്ചിരുന്നു. മത വിരുദ്ധ പ്രവർത്തനംമൂലം സമസ്ത മുശാവറ MES നെതിരെ തീരുമാനം എടുത്തപ്പോൾ ആദ്യമായി സ്ഥാനം ഒഴിയുന്നത് ബാഫഖി തങ്ങൾ തന്നെയായിരുന്നു.

 1936 ലെ മദിരാശി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബാഫഖി താങ്ങളുടെ ബന്ധുവായിരുന്ന ആറ്റക്കോയ തങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തെരഞ്ഞെടുപ്പിൽ ആറ്റക്കോയ തങ്ങൾ വിജയിക്കുകയും വഴിയെ ബാഫഖിതങ്ങൾ മുസ്‌ലിംലീഗിന്റെ  അതിശക്ത നേതാവായി മാറുകയും ചെയ്തു. 

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിനെ നയിച്ചത് ബാഫഖി തങ്ങളായിരുന്നു. മുഖ്യധാര രാഷ്ട്രീയ പാർട്ടികളെല്ലാം മുസ്ലിം ലീഗിനോട് അകലം പാലിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായിരുന്ന പി എസ് പി  യുമായി സഖ്യം  ഉണ്ടാക്കിയത് ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ഏറ്റവും വലിയ തെളിവാണ്. ഇത് കേരളരാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ വലിയ മുന്നേറ്റത്തിന് കാരണമായി.


#കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് എതിരായി കേരള ജനത നടത്തിയ വിമോചന സമരത്തിന്റെ  മുൻനിരയിൽ മന്നത്ത് പത്മനാഭനൊപ്പം  ബാഫഖി തങ്ങളും മുസ്ലിം ലീഗും അണിനിരന്നിരുന്നു. അക്കാലത്തിലെ ഒരു പ്രധാനമുദ്രാവാക്യങ്ങളിലൊന്നായിരുന്നു

"പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർസിന്ദാബാദ്" എന്നത് 


1966 ൽ  മുസ്ലിം ലീഗിന്റെ മദിരാശി പ്രമേയം കോൺഗ്രസിതര ബദൽ ഗവൺമെന്റ്കൾക്ക് പിന്തുണ കൊടുക്കാനാണ് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ #കോൺഗ്രസിനെ എതിർക്കുന്ന 7 കക്ഷികളുടെ പിന്തുണയോടെ മുന്നണി രൂപീകരിച്ചു. 'മുന്നണിരാഷ്ട്രീയം' എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു ബാഫഖി തങ്ങൾ.

ഈ മുന്നണി അധികാരത്തിൽ എത്തുകയും #മുസ്‌ലിംലീഗിന്  രണ്ടു മന്ത്രിപദങ്ങൾ  ലഭിക്കുകയും ചെയ്തു. ഇത് ബാഫഖി തങ്ങളുടെ വലിയ രാഷ്ട്രീയ വിജയം തന്നെയായിരുന്നു. കേരള രാഷ്ട്രീയത്തിലേയും നിയമസഭയുടെയും രാഷ്ട്രീയ ഇടനാഴികളിലെല്ലാം ബാഫഖി തങ്ങൾ തുല്യതയില്ലാത്ത നേതാവും സർവ്വസ്വീകാര്യനുമായിരുന്നു... 


#ഇരുപതാം_നൂറ്റാണ്ട് കൈരളിക്ക്  സമ്മാനിച്ച നവോത്ഥാന നായകരിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ട് നബി (സ) യുടെ സന്താന പരമ്പരയിലെ 37 മത്തെ കണ്ണിയായ #ബാഫഖീഹ്  പരമ്പരയിലെ ബാഫഖി തങ്ങൾ.

1973 ജനുവരി 19 ദുൽഹിജ്ജ മാസത്തിൽ ഇരുപത്തിമൂന്നാമത്തെ ഹജ്ജ് ചെയ്ത്  വെള്ളിയാഴ്ച രാവിൽ പരിശുദ്ധ മക്കയിൽ വെച്ച്തന്നെ ഇഹലോകത്തോട് വിടപറഞ്ഞു. നബി(സ) യുടെ പത്നി ഖദീജ ബീവിയുടെ ഖബറിടത്തിന് സമീപം തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നു... 

ഇന്നേക്ക് 48 വർഷം....  നാഥൻ ആ മഹാനോട് കൂടെ നമ്മേയും  സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ 🤲


✍️ Saeed Veeramangalamh

ttps://www.facebook.com/Saeed-Veeramangalam-105449808198384/

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...