Skip to main content

Posts

Showing posts from January, 2021

#ബാഫഖി_തങ്ങളുടെ_സമസ്തയും_ലീഗും

 #ബാഫഖി_തങ്ങളുടെ_സമസ്തയും_ലീഗും  "മാപ്പിള സമുദായത്തിന്റെ മഹാരാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു" കേരള ചരിത്രത്തിലെ ഐതിഹാസികമായ #വിമോചന സമരത്തിന്റെ മുന്‍നിരയിൽ ഉണ്ടായിരുന്ന ബാഫഖി തങ്ങൾക്ക് അഭിവാദ്യം നേർന്ന് കൊണ്ട് #മന്നത്ത്_പത്മനാഭൻ പറഞ്ഞതാണ് ഇത്.  അതെ; മത, രാഷ്ട്രീയ, വിദ്യഭ്യാസ,സാംസ്ക്കാരിക മേഖലയിൽ സമുന്നത മാറ്റങ്ങളിലൂടെ മുസ്‌ലിം കൈരളിക്ക് ദിശാബോധം നൽകിയ ഖാഇദുൽ ഖൗo ആണ് #അബ്ദുറഹ്മാൻ_ബാഫഖി_തങ്ങൾ. #സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും #മുസ്‌ലിം_ലീഗിന്റെയും നേതൃനിരയിൽ മൂന്നര പതിറ്റാണ്ട് കാലം നിറസാനിധ്യമായിരുന്നു #ബാഫഖി_തങ്ങൾ. 1945 ൽ നടന്ന 16 ആംമത് സമസ്ത സമ്മേളനത്തിലെ ബാഫഖി തങ്ങളുടെ പ്രസംഗമാണ് സമസ്തയുടെ കീഴിൽ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായ വിപ്ലവം സൃഷ്ടിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരണത്തിനു പ്രചോദനമായത്. 1951 രൂപീകൃതമായ പ്രഥമ വിദ്യാഭ്യാസ ബോർഡ് കമ്മിറ്റിയിൽ ട്രഷറർ ആയിരുന്നു ബാഫഖി തങ്ങൾ അത് മരണം വരെ തുടരുകയും ചെയ്തു.  മഹല്ല് തലങ്ങളിൽ മദ്രസ സംവിധാനങ്ങൾക്ക് തുടക്കം കുറിക്കുച്ചു. സനദ് നൽകുന്ന അറബിക് കോളേജുകൾ തുടങ്ങാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ബാഫഖി തങ്ങ