Skip to main content

Posts

Showing posts from June, 2020

ഒരു അഭയാര്‍ത്ഥിയുടെ കഥ

          ഒരു അഭയാര്‍ത്ഥിയുടെ കഥ                                                                                         -സഈദ്  വീരമംഗലം-                                                                            തൂമഞ്ഞ് കൊണ്ട് ഉടയാടയണിഞ്ഞ പുലര്‍ക്കാലം,സിറിയയിലെ പച്ചപ്പില്‍ കുളിര്‍ത്തുനില്‍ക്കുന്ന കൊബാനിയില്‍ എന്ന ചെറിയ ഗ്രാമത്തില്‍ മനോഹരമായ ഇരുനില വീടിന്റെ ഉള്ളറയില്‍ സുഖനിദ്രയില്‍ പൂണ്ട് തണുപ്പിന്റെ തലോടലില്‍ കട്ടിയുള്ള കമ്പിളിപ്പുതപ്പിലേക്ക് വലിഞ്ഞ് കയറുന്ന ആമൂന്ന് വയ സ്സുകാരന്‍ ഉണര്‍ന്നത് ഒരു വലിയ ശബ്ദം കേട്ടായിരുന്നു.                              പേടിച്ച് കരയുന്ന അവന്റെ അടുത്തേക്ക് അയലാന്‍ എന്ന് ഉറക്കെവിളിച്ച്, വിറക്കുന്ന ഹൃദയവുമായി ഉപ്പയും ഉമ്മയും ജേഷ്ടനും ഓടിവന്ന് വാരിയെടുത്തു. എന്നും കേള്‍ക്കാറുള്ള വെടിവെപ്പിന്റെയും ബോംബേറിന്റെയും ശബ്ദം അടുത്ത് വരുന്നതായി അവര്‍ ശ്രദ്ധിച്ചു. ലക്ഷക്കണക്കിന് ജീവനുകള്‍ ശ്വസിക്കുന്ന വായുവും കീഴ്‌പ്പെടുത്താന്‍ 'ഐ. എസ്സ്് ' ഇടക്കിടക്ക് ഇത്‌പോലെ വാണിംഗ് കൊടുത്തു കൊണ്ടിരുന്നു. ഉപ്പ അബ്ദുള്ള അതിരാവിലെതന്നെ അടുത്തുള്ള തന്റെ കടയിലേക്ക് പോവാറ