Skip to main content

Posts

Showing posts from June, 2018

POLITICAL REPORT :- മോദി സർക്കാരിന്റെ 4 വർഷങ്ങൾ റിപ്പോർട്ട്

               POLITICAL REPORT TOPICS:-  മോദി സർക്കാരിന്റെ 4 വർഷങ്ങൾ  റിപ്പോർട് തയ്യാറാക്കിയത് – സഫ പി. (കോഴിക്കോട് ഫാറൂഖ് കോളേജ് സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥി)  പ്രധാനമന്ത്രി ആയാൽ രാജ്യത്തെ ഒരു പുതിയ സുവർണദശയിലേക്ക് കൊണ്ടുവരും എന്ന വാഗ്‌ദാനത്തോട് കൂടിയാണ് മോദി 2014ൽ അധികാരമേറ്റത്. അദ്ദേഹത്തിന്റെ “അച്ഛാ ദിന് “വിശ്വസിച്ച ജനങ്ങൾക്ക്‌ പക്ഷെ അതിജീവത്തിനായുള്ള പോരാട്ടത്തിലൂടെയാണ് ഇക്കാലയളവിൽ കടന്നു പോവേണ്ടി വന്നിട്ടുള്ളത്.  *തൊഴിലില്ലായ്‌മ* എല്ലാ കൊല്ലവും ഒരു കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു വാഗ്ദാനം ചെയ്‌ത്‌ അധികാരത്തിൽ വന്ന മോദി സർക്കാർ 4 കൊല്ലം കൊണ്ട് ഇന്ത്യയിൽ പരമാവധി തൊഴിൽരഹിതരെ സൃഷ്ടിക്കുകയാണ് ചെയ്‌തത്‌ . 4 കൊല്ലം കൊണ്ട് 8. 23 ലക്ഷം തൊഴിൽ അവസരങ്ങൾ മാത്രമേ സൃഷ്ടിക്കാനായുള്ളൂ. തൊഴിലില്ലായ്‌മ നിരക്ക് 3. 41% ൽ നിന്നും 2018 ആയപ്പോളെക്കും 6. 23% ലേക്ക് കൂപ്പുകുത്തി.  *പെട്രോൾ -ഡീസൽ വില :* ലോകത്തെമ്പാടും ക്രൂഡോയിലിന് വില കുറഞ്ഞപ്പോളും മോദി സർക്കാർ പെട്രോൾ-ഡീസൽ നിരക്കുകൾ കുത്തനെ കൂട്ടുകയായിരുന്നു. 2014 മുതൽ 4.5ലക്ഷം കോടി രൂ