Skip to main content

Posts

Showing posts from October, 2017

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം ചെയ്യു ഭക്ഷണത്തിന്റെ ഗന്ധം അന്യമതസ്ഥനായ അയല്‍വാസികള്‍ക്ക് എങ്ങനെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന്   ചിന്തിച്ച് അങ്കലാപ്പിലാകുന്നത് വരെ എത്തിയിരിക്കു