Skip to main content

Posts

Showing posts from February, 2017

ഇന്ത്യയുടെ ശബ്ദം

ഇന്ത്യയുടെ ശബ്ദം  അതെ ഇന്ത്യയുടെ ശബ്ദമായിരുന്നു കണ്ണൂരിന്റെ വരദാനം ഇ ഹമ്മദ് , മലപ്പുറത്തെ മലായിയോളം വളർത്തിയ ഇ അഹമ്മദ്  , പാർലമെറ്റിലേയും  UNOയിലേയും ചടുലപ്രഭാഷകൻ ,ഇന്ത്യക്കകത്തും  ലോകരാഷ്ട്രങ്ങൾക്കിടയിലും സമാധാന വാഹകൻ ,സീതി സാഹിബും സിഎച്ചും മുഹമ്മദലി ശിഹാബ് തങ്ങളും നിർമിച്ച ഇന്ത്യൻ മുസ്ലിങ്ങളുടെ പരിച ,വിശേഷണങ്ങൾ ഒരുപാട് ഇനി ഇതെല്ലം ഓർമച്ചെപ്പിലെയും തൂലികാഗ്രത്തിലേയും വാചാലതകൾ മാത്റം  ആ നേതാവിന്റെ ആത്മാവിനോടും രാഷ്ട്രിയക്രൂരതകൾ നടത്തിയവർ ഇന്ന് ആഹ്ലാദത്തിലാണ് കാരണം അതിനെതിരെയുള്ള പ്രതിഷേധങ്ങളെല്ലാം പാർലമെന്റിലെ വായ്മുടലിലൂടെ മൂടിപ്പോയി.മരണരാത്രിയിലെ ദുരൂഹദകളെല്ലാം ദിവസങ്ങൾക്കകം തെളിയിക്കപ്പെടേണ്ടതായിരുന്നു . പക്ഷെ ഇന്നും  അന്തമില്ലാതെ നീളുന്നത് അതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാത്തതുകൊണ്ടാണ് . അതിൽ ലീഗും കോൺഗ്രസും പൂർണമായും പരാജയത്തിലേക്കാണ് നീങ്ങുന്നത് . എല്ലാവരുടെയും ചിന്തയും പ്രവർത്തികളും  ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥിയിലും ഉടക്കിയിരിക്കുന്നു വളരെ ദുഃഖകരം തന്നെ ...........